കലോത്സവങ്ങൾ കൂട്ടായ്മയുടെ  സാമൂഹ്യപാഠമാണ്: മോഹൻലാൽ

തൃശ്ശൂർ : കലോത്സവങ്ങൾ കുട്ടികൾക്ക് സമ്മാനിക്കുന്നത് അവസരങ്ങൾ മാത്രമല്ല കൂട്ടായ്മയുടെ ഒരു സാമൂഹ്യപാഠമാണെന്ന് മോഹൻലാൽ പറഞ്ഞു. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.യുവ പ്രതിഭകൾ മാറ്റുരയ്ക്കുന്ന കലയുടെ ഏറ്റവും വലിയ ആഘോഷമാണ് കലോത്സവം. മത്സരിക്കുന്നതാണ് പ്രധാനം എന്നും ജയപരാജയങ്ങൾ അപ്രസക്തമാണെന്നും മോഹൻലാൽ  അഭിപ്രായപെട്ടു.യുവജനോത്സവങ്ങൾ മലയാള സിനിമയ്ക്ക് ഒട്ടേറെ പ്രതിഭകളെ സമ്മാനിച്ചിട്ടുണ്ട്.ഇന്ന് വരാൻ സാധിച്ചില്ലായിരുന്നുവെങ്കിൽ വലിയ നഷ്ടമായേനെയെന്നും എല്ലാവിധ ഭാഗ്യങ്ങളും ഒത്തുവന്നതിനാൽ ഇന്ന് ചടങ്ങിൽ പങ്കെടുക്കുവാൻ സാധിച്ചുവെന്നും മോഹൻലാൽ പറഞ്ഞു. ഇന്നും പല സംവിധായകരും പുതിയ പ്രതിഭകളെ തേടി കലോത്സവ വേദികളിൽ എത്തുന്നുണ്ട്. പാഠപുസ്തകങ്ങൾക്ക് അപ്പുറത്ത് ഇത്രയേറെ അനുഭവങ്ങൾ സമ്മാനിക്കുന്ന മറ്റൊരു ഇടമില്ല.കലയോടുള്ള ആത്മാർത്ഥത ആത്മാർത്ഥമാണെങ്കിൽ അവസരം നിങ്ങളെ തേടിയെത്തുമെന്നും തന്റെ അനുഭവത്തിൽ നിന്നാണ് ഇത് പറയുന്നതെന്നും മോഹൻലാൽ  പറഞ്ഞു. കലാകാരന്മാരെയും കലാകാരികളെയും ഈ വേദിയിൽ മാത്രമായി ചുരുക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!