യുഡിഎഫ് നേടിയത് ചരിത്ര വിജയം :    രാഹുൽ ഗാന്ധി

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് നേടിയത് ചരിത്ര വിജയമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി . ഇതോടെ സംസ്ഥാനത്ത് യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്ന കാര്യം ഉറപ്പായെന്നും രാഹുൽ പറഞ്ഞു. കൊച്ചിയിൽ തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് നേതൃത്വം ഇന്നാട്ടിലെ ജനതയുമായി ഇഴുകി ചേരും. ജനങ്ങളുടെ ശബ്ദം യുഡിഎഫ് സർക്കാർ കേൾക്കുമെന്ന കാര്യം ഉറപ്പാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കും. ആയിരക്കണക്കിന് ചെറുപ്പക്കാർ ജോലി കിട്ടാത്തതിനാൽ ഈ നാട് വിടുന്നു. കേരളത്തിലെ ജനങ്ങൾ ഇവിടെ നിന്ന് വിദേശത്ത് പോകുന്നത് നിർബന്ധിതമായ ഒരു അവസ്ഥയിൽ ആകരുതെന്നും രാഹുൽ ഗാന്ധി അഭിപ്രായപെട്ടു.

ജനതയുടെ ശബ്ദം കേൾക്കാൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. ആശയപരമായ സാംസ്കാരിക നിശബ്ദത ഉണ്ടാക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത്. ഇന്ത്യയുടെ സ്വത്തും അഭിമാനവും വളരെ കുറച്ചു ആളുകളിലേക്ക് ഒതുങ്ങണമെന്നാണ് അവരുടെ ആഗ്രഹമെന്നും രാഹുൽ വിമർശിച്ചു.ചടങ്ങിൽ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്,കോൺഗ്രസ്‌ എംപി മാർ, എം എൽ എ മാർ, മറ്റ് തദ്ദേശ സ്വയംഭരണ പ്രതിനിധികൾ,തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!