ജൂൺ 8 ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് സംസ്ഥാന വ്യാപകമായി ധർണ നടത്തും

ഇടുക്കി : കേന്ദ്ര സർക്കാർ മുന്നറിയിപ്പില്ലാതെ നടപ്പാക്കുന്ന ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് ജൂൺ 8ന് സംസ്ഥാന വ്യാപകമായി ധർണ നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇന്ധന വിലവർദ്ധനവ് കാരണം പിടിച്ചുനില്‍ക്കാൻ പറ്റാത്ത സാഹചര്യം ആണ്. കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ നികുതി ഇളവ് നല്‍കണമെന്നും ഇന്ധന സബ്സിഡി നല്‍കാൻ സർക്കാർ തയാറാകണമെന്നും സംസ്ഥാന പ്രസിഡന്റ് കെ കെ തോമസ് വാർത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അതേസമയം, വനിതകള്‍ക്ക് കെഎസ്‌ആർടിസി ബസില്‍ സൗജന്യ യാത്ര അനുവദിച്ചത് സ്വകാര്യ ബസ് മേഖലയ്ക്ക് വൻ തിരിച്ചടിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതിയെ തുറന്ന് എതിർക്കുന്നില്ല എന്നു പറഞ്ഞ സംസ്ഥാന പ്രസിഡന്റ് സ്വകാര്യ ബസ് മേഖലയെ കൂടി സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. കെഎസ്‌ആർടിസി ബസിലെ സൗജന്യ യാത്ര ഏത് രീതിയില്‍ ആണ് ബാധിക്കുന്നത് എന്ന് നോക്കിയ ശേഷമായിരിക്കും പ്രതിഷേധം നടത്തുകയെന്നും കെ കെ തോമസ് പറഞ്ഞു. വിദ്യാർത്ഥി കണ്‍സഷൻ കൂട്ടണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കാലോചിതമായ ചാർജ് വർദ്ധനവ് അത്യാവശ്യമാണെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു.

error: Content is protected !!