അനന്തനൃത്തം 2026 ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റ് 9ന്

തിരുവനന്തപുരം : ശ്രീപത്മനാഭ നാട്യ കലാക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 09/05/2026 ശനിയാഴ്ച അനന്തനൃത്തം 2026 എന്ന പേരിൽ നാഷണൽ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. തിരുവനന്തപുരം കോവളം വെള്ളാറുള്ള കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ വച്ചാണ് സംഘടിപ്പിക്കുന്നത്.

അനന്ത നൃത്തം 2026, കലാരംഗത്ത് നിലനിൽക്കുന്ന മത്സര മനോഭാവത്തെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയല്ല മറിച്ച് കഴിവുള്ള യഥാർത്ഥ കലാ കാരന്മാർക്ക് നല്ലൊരു വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്. നമ്മുടെ നാട്ടിൽ ധാരാളം ഫെസ്റ്റിവലുകൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും സെലിബ്രിറ്റികൾക്കാണ് അതിൽ അവസരം കൂടുതൽ ലഭിക്കുന്നത്. സെലിബ്രിറ്റികളല്ലാത്ത കലാകാരന്മാർക്ക് തങ്ങളുടെ കഴിവുകൾ പുറം ലോകത്തെ അറിയിക്കാൻ വേണ്ടത്ര പരിഗണനയോ വേദികളോ കിട്ടുന്നത് വിരളമാണ് അത്തരം കലാകാരന്മാർക്ക് പ്രോത്സാഹനം നൽകാനും അവർക്ക് നല്ല വേദികൾ ലഭ്യമാക്കാനും വേണ്ടിയാണ് എസ് പി എൻ കെ ട്രസ്റ്റ് ഇത്തരത്തിൽ ഒരു ഉദ്യമം ഏറ്റെടുക്കുന്നത്. ഇതിനൊപ്പം തന്നെ മറ്റൊരു സന്തോഷ വാർത്തയും കൂടി നിങ്ങളുടെ സമക്ഷം അറിയിക്കുകയാണ് ശ്രീപത്മനാഭ നാട്യ കലാക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയ അനന്തനൃത്ത്യാ പുരസ്കാരവും ഈ ഫെസ്റ്റിവലിൽ വച്ച് വിതരണം ചെയ്യും. പ്രശസ്ത ഭരതനാട്യം നർത്തകനായ അഭിറാം ജയചന്ദ്രൻ ചെങ്ങഴാശേരിക്കാണ് ഈ വർഷത്തെ അനന്തനൃത്ത്യാ പുരസ്കാരം

. 10001 രൂപയും പ്രശംസാ പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം അനന്തനൃത്തം 2026 ന്റെ സമാപന സമ്മേളനത്തിൽ വച്ച് ബഹുമാനപ്പെട്ട പൂയം തിരുനാൾ ഗൗരി പാർവതി ഭായ് അദ്ദേഹത്തിന് സമ്മാനിക്കും. ചടങ്ങിൽ പദ്മശ്രീ പ്രൊഫ, ഡോ: കെ ഓമനകുട്ടി, ഡോ : കമലാലക്ഷ്മി തുടങ്ങിവർ പങ്കെടുക്കും. തുടർന്ന് അദ്ദേഹം തന്നെ കമ്പോസ് ചെയ്ത അംഭാവനം എന്ന നൃത്തരൂപവും വേദിയിൽ അരങ്ങേറും.
വാർത്താസമ്മേളനത്തിൽ എസ് പി എൻ കെ ട്രസ്റ്റ് ഭാരവാഹികളായ ഡോ: ലക്ഷ്മിപ്രിയ, ദീപ സരോജമ്മാൾ, ഡോ : റീനാ വിജയദാസ്, പ്രവീൺ സി കെ, അനിൽ നായർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!