വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ചെന്നൈ : തമിഴ്നാടിന്റെ 18മത് മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.ദൈവനാമത്തിൽ സത്യവാചകം ചൊല്ലി അധികാരാമേറ്റ സത്യപ്രതിജ്ഞ ചടങ്ങില്‍ തമിഴ്നാടിന്റെ അധിക ചുമതല കൂടിയുള്ള കേരള ഗവർണർ രാജേന്ദ്ര ആർലേക്കറാണ്  വിജയ്ക്ക് സത്യവാചകം ചൊല്ലി നല്‍കിയത്.

വിജയ്ക്കൊപ്പം 9 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരാമേറ്റത്. മുഖ്യമന്ത്രിയായി അധികാരമേറ്റ പിന്നാലെ വിജയ്‌ ആദ്യ ഉത്തരവും ഇറക്കി സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക സ്ക്വാഡ് രൂപീകരിക്കും.സംസ്ഥാനത്തെ ലഹരി വിമുക്തമാക്കനുമായുള്ള ഉത്തരവാണ് അദ്ദേഹം ആദ്യം ഇറക്കിയത്.
തന്‍റെ സർക്കാർ സുതാര്യ മായിരിക്കുമെന്നും ജനങ്ങളുടെ ഒരു ചില്ലിക്കാശ് താൻ തൊടില്ലെന്നും അഴിമതിയെക്കുറിച്ചുള്ള ചിന്ത ഒഴിവാക്കണമെന്നും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ നടത്തിയ പ്രസംഗത്തില്‍ വിജയ് പറഞ്ഞു.  സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയടക്കം പങ്കെടുത്തു. വിപുലമായ ചടങ്ങാണ് ഒരുക്കിയിരുന്നത്. ചടങ്ങിന് സാക്ഷിയാകാൻ വിജയ്‍യുടെ കുടുംബാഗങ്ങളും ടിവികെ പ്രവർത്തകരും സിനിമാ താരങ്ങളും അടക്കം വലിയ നിരയാണ് എത്തിയത്. 120 എംഎല്‍എമാരുടെ പിന്തുണയോടെയാണ് ടിവികെയുടെ സർക്കാർ രൂപീകരിച്ചത്.  കോണ്‍ഗ്രസ്സ് മന്ത്രിമാരെ വിശ്വാസവോട്ടിന് ശേഷമായിരിക്കും പ്രഖ്യാപിക്കുക. 9 മന്ത്രിമാരില്‍ ഒരു വനിതാ മന്ത്രിയും ഉള്‍പ്പെട്ടിട്ടുണ്ട്. സെല്‍വി എസ് കീർത്തന എന്ന 29 കാരി. എറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന പ്രത്യേകതയും കീർത്തനയ്ക്കുണ്ട്. ശിവകാശിയില്‍ നിന്നുള്ള എംഎല്‍എയാണ് കീർത്തന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!