.കൊല്ലം : കഴിഞ്ഞ ദിവസം പാലരുവി എക്സ്പ്രെസ്സ് ട്രെയിനിൽ വെച്ച് അമ്മയോടൊപ്പം ഉറങ്ങികിടന്ന കുഞ്ഞിനെ തട്ടിയെടുത്ത് പീഡിപ്പിക്കാൻ ശ്രമിച്ച അക്രമിയിൽ നിന്നും കുഞ്ഞിനെ രക്ഷിച്ച കൊട്ടാരക്കര കോട്ടാത്തല സ്വദേശിനി ശ്രീമതി വീണയെ ചൈൽഡ് പ്രൊട്ടക്ഷൻ ടീം ഫൗണ്ടേഷൻ കൊട്ടാരക്കരയിലെ വീട്ടിൽ എത്തി ആദരിച്ചു


.സംഘടനയുടെ ഗ്ലോബൽ കോഡിനേറ്റർ ആർ. ശാന്തകുമാർ, ഗ്ലോബൽ വൈസ് ചെയർമാൻ പ്രവീൺ സി കെ, ഗ്ലോബൽ പി.ആർ. ഒ അഞ്ചന സിജു, കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് അംഗം ഷൈനി എന്നിവർ പങ്കെടുത്തു.

