മലയാളിയുടെ മനസിൽ മെലഡിയുടെ നിത്യവസന്തം തീർത്ത ഭാവഗായകൻ. പകരം വെയ്ക്കാനില്ലാത്ത ശബ്ദസൗകുമാര്യം. അഞ്ച് പതിറ്റാണ്ടിനിടെ പാടിയത് ആയിരക്കണക്കിന് പാട്ടുകൾ. സിനിമാഗാനങ്ങളും, ലളിതഗാനങ്ങളും, ഭക്തിഗാനങ്ങളും ഉൾപ്പടെ നാം നെഞ്ചോട് ചേർത്ത എത്രയെത്ര ഗാനങ്ങൾ….രാസാത്തി ഉന്നൈ കാണാതെ നെഞ്ചം എന്ന ഒറ്റഗാനത്തിലൂടെ തമിഴകവും കീടക്കി. മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും കന്നഡത്തിലും ഹിന്ദിയിലും ആ സ്വരം ആരാധകരെ സൃഷ്ടിച്ചു. മലയാളിയുടെ ഗൃഹാതുരശബ്ദമായിരുന്നു ജയചന്ദ്രന്റെ പാട്ടുകൾ.
1944മാർച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്തായിരുന്നു രവിവർമ്മ കൊച്ചനിയൻ തമ്പുരന്റേയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളിൽ മൂന്നാമനായിട്ടായിരുന്നു ജയചന്ദ്രന്റെ ജനനം.
1958ലെ സംസ്ഥാന യുവജനമേള അവിടെ വച്ചാണ് ഭാവഗായകനും ഗാനഗന്ധർവനും ആദ്യമായി കണ്ടുമുട്ടത്. അന്ന് ശാസ്ത്രീയ സംഗീതത്തിൽ യേശുദാസ് ഒന്നാം സ്ഥാനം നേടിയപ്പോൾ ജയചന്ദ്രൻ മൃദംഗത്തിലും ഒന്നാം സ്ഥാനം നേടി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ നിന്ന് സുവോളജിയിൽ ബിരുദം നേടി 1966 ൽ ചെന്നൈയിൽ പ്യാരി കമ്പനിയിൽ കെമിസ്റ്റായി.അതേ വർഷം കുഞ്ഞാലിമരയ്ക്കാർ എന്ന ചിത്രത്തിനുവേണ്ടി പി ഭാസ്കരൻ-ചിദംബരനാഥ് ടീമിന്റെ ഗാനമാണ് ആദ്യമായി പാടിയതെങ്കിലും കളിത്തോഴനിലെ മഞ്ഞലയിൽ മുങ്ങിത്തോർത്തി എന്ന ഗാനമായിരുന്നു ആദ്യം പുറത്തുവന്നത്. ആ ഒരൊറ്റ ഗാനത്തോടെ ജയചന്ദ്രന് പിന്തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഹൃദയഹാരിയായ നിരവധി ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനസുകൡ കുടിയേറിയ അദ്ദേഹത്തെ നാം സ്നേഹത്തോടെ വിളിച്ചു- ഭാവഗായകൻ.
മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ജയചന്ദ്രൻ സംഗീതസാന്നിധ്യമായി. എം.എസ്.വിശ്വനാഥനാണ് ജയചന്ദ്രനെ തമിഴിൽ അവതരിപ്പിച്ചത്. 1973 ൽ പുറത്തിറങ്ങിയ ‘മണിപ്പയൽ’ എന്ന സിനിമയിലെ ‘തങ്കച്ചിമിഴ് പോൽ…’ ആയിരുന്നു ജയചന്ദ്രന്റെ ആദ്യ തമിഴ്ഗാനം. രാസാത്തി ഉന്നെ കാണാതെ നെഞ്ച് (വൈദേഹി കാത്തിരുന്താൾ), മയങ്കിനേൻ സൊല്ല തയങ്കിനേൻ (നാനേ ↑ രാജ നാനേ മന്തിരിയിൽ നിന്ന്), വാഴ്കയേ വേഷം (ആറിലിരുന്തു
വാഴ്കയേ വേഷം (ആറിലിരുന്തു അറുപതു വരൈ), പൂവാ എടുത്തു ഒരു (അമ്മൻ കോവിൽ കിഴക്കാലെ), താലാട്ടുതേ വാനം (കടൽ മീൻകൾ), കാതൽ വെണ്ണിലാ (വാനത്തെ പേലെ), ഒരു ദൈവം തന്ത പൂവേ(കന്നത്തിൽ മുട്ടമിട്ടാൾ), കനവെല്ലാം പലിക്കുതേ (കിരീടം) തുടങ്ങിയവ അതിൽ ചിലതുമാത്രം.
സിനിമാഗാനങ്ങൾക്ക് പുറമേ ജയചന്ദ്രൻ ആലപിച്ച ഭക്തിഗാനങ്ങളും ആസ്വാദക മനസുകളിൽ ഇടംപിടിച്ചവയാണ്. പുഷ്പാഞ്ജലി എന്ന ആൽബത്തിലെ ഗാനങ്ങൾ ഇന്നും ക്ലാസിക് ആയി നിലകൊള്ളുന്നു.
