ഡൽഹി: രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകി. പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കറെ തോയ്ബയാണ് ഡൽഹിയിൽ ചെങ്കോട്ടയ്ക്കും ചാന്ദ്നി ചൗക്ക് പ്രദേശത്തെ ക്ഷേത്രങ്ങൾക്ക് നേരെ ആക്രമമം നടത്തുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത്.

ചാന്ദ്നി ചൗക്കിലെ പ്രധാന ക്ഷേത്രം ഐഇഡി ഉപയോഗിച്ച് സ്ഫോടനം നടത്താനാണ് ഭീകരർ നീക്കം നടത്തുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. ഫെബ്രുവരി 6ന് ഇസ്ലാമാബാദിലെ മസ്ജിദിലുണ്ടായ സ്ഫോടനത്തിന് പ്രതികാരം തീർക്കാനാണ് ഇവർ ആക്രമണം ആസൂത്രണം ചെയ്യുന്നത്.
ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് പുറമെ രാജ്യത്തെ മറ്റ് പ്രമുഖ ആരാധനാലയങ്ങളും ലഷ്കറെ തോയ്ബയുടെ നിരീക്ഷണത്തിലാണെന്നും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകി.

