തന്‍റെ നിലപാടുകളാണ് വെള്ളാപ്പള്ളി നടേശന് വിരോധത്തിന് കാരണം: വി ഡി സതീശൻ

തിരുവനന്തപുരം: തന്‍റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തന്നോടുള്ള വിരോധത്തിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

വർഗീയത ആരുപറഞ്ഞാലും അതിനോട് വിട്ടുവീഴ്ച ചെയ്യില്ലെന്നും,മതേതര മനസുള്ളവർ തന്‍റെ നിലപാടിനൊപ്പം നിൽക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും സതീശൻ വ്യക്തമാക്കി. ഒരു വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.നാടിന്‍റെ മതേതര സ്വഭാവം തകർക്കുന്ന പ്രസ്താവനകളോടും നിലപാടുകളോടും സന്ധിയില്ലാത്ത സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
എൻഎസ്എസിന് തന്നോട് വ്യക്തിപരമായ വിരോധമാണെങ്കിൽ അതിൽ സന്തോഷമേയുള്ളൂ.

അത് തന്‍റെ നിലപാടുകൾ ശരിയാണെന്നതിന്റെ തെളിവാണ്. കോൺഗ്രസിനോടോ യുഡിഎഫിനോടോ അവർക്ക് വിരോധമില്ലല്ലോ, അത് മതിയെന്നും അദ്ദേഹം പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!