അമ്മ ഫോണ്‍ പിടിച്ചുവാങ്ങിയ മാനസിക വിഷമത്തിൽ 16 വയസുകാരൻ ജീവനൊടുക്കി.

കൊല്ലം: അമ്മ ഫോണ്‍ പിടിച്ചുവാങ്ങിയതിനെ തുടർന്നുണ്ടായ മാനസിക വിഷമത്തെ തുടർന്ന് 16 വയസുകാരൻ ജീവനൊടുക്കി. കൊല്ലം എരുരിലാണ് നാടിനെ നടുക്കിയ സംഭവം. ഇടമണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും  സിന്ധു, ഷിബു ദമ്പതികളുടെ മകനുമായ സച്ചിനാണ് മരിച്ചത്. വീടിനുള്ളില്‍ ആണ് സച്ചിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അമ്മ ഫോണ്‍ പിടിച്ചുവാങ്ങിയതിന്റെ മനോവിഷമത്തിലാണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെയായിരുന്നു സംഭവം. ഏരൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!