ഹൈദരാബാദ്: വാടക ഗർഭധാരണവും ബീജക്കടത്തും നടത്തിവന്ന ഒരു റാക്കറ്റ് സെക്കന്തരാബാദിൽ പിടിയിലായി. സംഭവത്തിൽ ഒരു ഡോക്ടർ ഉൾപ്പെടെ പത്തുപേരെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു.
റെജിമെന്റൽ ബസാറിലെ യൂണിവേഴ്സൽ സൃഷ്ടി ഫെർട്ടിലിറ്റി സെന്ററിന്റെ മാനേജരുമായ ഡോക്‌ടർ നമ്രത ഉൾപ്പെടെയുള്ള സംഘമാണ് അറസ്റ്റിലായത്. ക്ലിനിക്കിൽ ചികിത്സ തേടിയ ദമ്പതിമാരുടെ പരാതിയെത്തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സെക്കന്തരാബാദിൽ താമസിക്കുന്ന രാജസ്ഥാൻ സ്വദേശികളായ ദമ്പതികളാണ് പരാതി നൽകിയത്.
