പാലക്കാട്: പുതുശ്ശേരിയിൽ 17 ലക്ഷം രൂപയുടെ കള്ളപ്പണവുമായി രണ്ടുപേർ പിടിയിൽ. കൊടുവായൂർ സ്വദേശി സഹദേവൻ, കൊടുവായൂരിൽ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി ആലോം എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച വൈകീട്ട് ആണ് ഇവർ പോലീസിന്റെ പിടിയിലാകുന്നത്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. എന്നാൽ, പണത്തിന്റെ ഉറവിടവും എവിടെ -നിന്നാണ് ഇവർക്ക് പണം ലഭിച്ചതെന്നും വ്യക്തമല്ല. സംഭവത്തിൽ, പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
