പാക് ചാരന്മാർ ഫോണിൽ ബന്ധപ്പെട്ടേക്കാമെന്ന മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രാലയം. പ്രതിരോധ ഉദ്യോഗസ്ഥരെന്ന വ്യാജേനയാവും ഇത്തരം കോളുകൾ വരിക. ഈ കോളുകളോട് പ്രതികരിക്കരുതെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
+91 7340921702 എന്ന നമ്പറിൽ നിന്നാവും കോളുകൾ. വാട്സപ്പിൽ മെസേജ് ലഭിക്കാനും സാധ്യതയുണ്ട്. ഇന്ത്യൻ നമ്പർ ആയതുകൊണ്ട് തന്നെ പ്രത്യേക ശ്രദ്ധ വേണമെന്ന് അധികൃതർ പറഞ്ഞു. ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥരെന്ന വ്യാജേനയാവും കോൾ വരിക. സാധാരണക്കാരെയും മാധ്യമപ്രവർത്തകരെയും ബന്ധപ്പെട്ട് നിലവിലെ സാഹചര്യങ്ങൾ എന്തെന്നറിയാനും വിവരങ്ങൾ ശേഖരിക്കാനും പാകിസ്താൻ ഇന്റലിജൻസ് നടത്തുന്ന ശ്രമങ്ങളാണ് ഇത് എന്നും അധികൃതർ അറിയിച്ചു.
