ഒരു വീട്ടിലെ മൂന്നു കുട്ടികൾ കുളത്തിൽ വീണു മരണപ്പെട്ടു.

പാലക്കാട്: സഹോദരങ്ങളായ മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. പാലക്കാട് മീൻവല്ലം തുടിക്കോടാണ് സംഭവം. തുടിക്കോട് സ്വദേശി പ്രകാശന്റെ മക്കളായ പ്രതീപ്, പ്രതീഷ്, രാധിക എന്നിവരാണ് മരിച്ചത്. മൂവർക്കും പത്തുവയസ്സിന് താഴെയാണ് പ്രായം. ചൊവ്വാഴ്ച ഉച്ചയോടെ വീട്ടിൽനിന്ന് കളിക്കാനിറങ്ങിയ കുട്ടികളെ പിന്നീട് കാണാതായിരുന്നു. തുടർന്ന് തിരച്ചിൽ നടത്തുന്നതിനിടെയാണ് കുളത്തിൽ കുട്ടികളെ കണ്ടെത്തിയത്. രണ്ടുകുട്ടികളെയാണ് ആദ്യം കുളത്തിൽനിന്ന് പുറത്തെടുത്തത്. പിന്നീട് മൂന്നാമത്തെ കുട്ടിയെയും കരയ്ക്കെത്തിച്ചു.

കുട്ടികളെ ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളിക്കുന്നതിനിടെയാണ് കുട്ടികൾ കുളത്തിൽ വീണതെന്നാണ് നാട്ടുകാർ പങ്കുവെയ്ക്കുന്ന പ്രാഥമികവിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!