പത്മനാഭസ്വാമി ക്ഷേത്രത്തിൽ മോഷണം.

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ പന്ത്രണ്ട് പവൻ സ്വർണം കാണാതായി. ക്ഷേത്രത്തിൻ്റെ വാതിലിൽ സ്വർണം പൂശുന്ന പ്രവർത്തി നടന്നുവരികയായിരുന്നു. നിർമാണത്തിനായി ഉപയോഗിച്ച സ്വർണമാണ് കാണാതായത്.

കഴിഞ്ഞ ഏഴാം തീയതി നിർമാണം നിർത്തിവെച്ചിരുന്നു. ഇന്ന് വീണ്ടും നിർമാണം ആരംഭിച്ചപ്പോളാണ് സ്വർണം നഷ്ടമായത് അറിയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!