കച്ചവടം പെരുമ്പാവൂരിലെ ബംഗാൾ കോളനിയിൽ; കഞ്ചാവും ഹെറോയിനുമായി രണ്ട് ബംഗാൾ സ്വദേശികൾ പിടിയിൽ.

പെരുമ്പാവൂർ: കഞ്ചാവും ഹെറോയിനുമായി രണ്ട് പശ്ചിമബംഗാൾ സ്വദേശികൾ പിടിയിലായി. പശ്ചിമബംഗാളിലെ മൂർഷിദാബാദ് സ്വദേശി മനീറുൽ ഷെയ്ക്ക്(22), ജൽപായിഗുരി സ്വദേശി കിഷൻസാർക്കി(23) എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. മുനീറുൽ ഷെയ്ക്കിൽനിന്ന് 54 പൊതി കഞ്ചാവും കിഷൻസാർക്കിൽ നിന്ന് 10 കുപ്പി ഹെറോയിനും പിടിച്ചെടുത്തു.

പെരുമ്പാവൂർ ബംഗാൾ കോളനിയിലാണ് ഇരുവരും മയക്കുമരുന്ന് കച്ചവടം നടത്തിവന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. കുറച്ചു ദിവസങ്ങളായി ഇവർ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. 500 രൂപ, 1000 രൂപ വില വരുന്ന പാക്കറ്റുകളിലാക്കിയായിരുന്നു കഞ്ചാവ് വിൽപ്പന. ഹെറോയിൻ ഒരു കുപ്പിക്ക് ആയിരം രൂപ വരെയാണ് ഈടാക്കിയിരുന്നത്.

പെരുമ്പാവൂർ എ.എസ്.പി. ശക്തി സിങ് ആര്യ, എസ്.ഐ.മാരായ റിൻസ് എം തോമസ്, പി.എം റാസിഖ്, എ.എസ്.ഐ. പി.എ. അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒ.മാരായ വർഗീസ് ടി വേണാട്ട്, ബെന്നി ഐസക്, അബദുൽ മനാഫ്, സിനിയർ സി.പി.ഒ.മാരായ വർഗീസ് ടി വേണാട്ട്, ബെന്നി ഐസക്, അജിത്ത് മോഹൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!