കാസർകോട് ബദിയടുക്ക എൽക്കാനയിൽ അമ്മയും കുഞ്ഞും കുളത്തിൽ മുങ്ങി മരിച്ചു. പരമേശ്വരി (40) മകൾ പത്മിനി (രണ്ടര) എന്നിവരാണ് മരിച്ചത്. കുഞ്ഞ് കുളത്തിൽ വീണപ്പോൾ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയുംഅപകടത്തിൽ പെടുകയായിരുന്നു. ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുളത്തിൽ വീണ കുഞ്ഞിനെ രക്ഷിക്കാൻ അമ്മയും ഒപ്പം ചാടി കുഞ്ഞിനും അമ്മയ്ക്കും ദാരുണാന്ത്യം.
