ബശ്ശാറുൽ അസദ് രാജ്യം വിട്ടു;

കുടിയിറക്കപ്പെട്ട സിറിയക്കാർക്കായി ഒരു സ്വതന്ത്ര സിറിയ കാത്തിരിക്കുന്നുവെന്ന് വിമതരുടെ സൈനിക നേതാവ് ഹസൻ അബ്‌ദുൽ ഗനി.
ബാത്ത് ഭരണത്തിൻ കീഴിലുള്ള 50 വർഷത്തെ അടിച്ചമർത്തലിനും 13 വർഷത്തെ കുറ്റകൃത്യങ്ങൾക്കും സ്വേച്ഛാധിപത്യത്തിനും കുടിയൊഴിപ്പിക്കലിനും ശേഷം, എല്ലാതരം അധിനിവേശ ശക്തികൾക്കും എതിരായ ഒരു നീണ്ട പോരാട്ടത്തിനും ചെറുത്തുനിൽപ്പിനും ശേഷം, ഞങ്ങൾ ഇന്ന്, 8-12-2024 ന് ആ ഇരുണ്ട യുഗം അവസാനിക്കുന്നതായി പ്രഖ്യാപിക്കുന്നു.ഇന്ന് സിറിയയുടെ ഒരു പുതിയ അധ്യായത്തിന്റെ തുടക്കവുമാണ്,” എന്ന് ഗനി x ൽ കുറിച്ചു.
തലസ്ഥാനമായ ദമസ്കസ് പൂർണ്ണമായും പിടിച്ചടക്കിയതായും വിമതർ അറിയിച്ചു. തലസ്ഥാനത്തിന് പുറമെ പ്രധാന നഗരങ്ങളും വിമതരുടെ നിയന്ത്രണത്തിലാണ്.
