കൊച്ചിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസ് വിദ്യാർഥിനിയെ കണ്ടെത്തി. വല്ലാർപാടത്തു നിന്നാണ് കുട്ടിയ കണ്ടെത്തിയത്. വടുതല സ്വദേശിയായ പന്ത്രണ്ടു വയസുകാരിയെ സ്കൂൾവിട്ട് സൈക്കിളിൽ വീട്ടിലേക്കു മടങ്ങുമ്പോൾ വൈകിട്ടാണ് പച്ചാളത്തു വച്ചാണ് കാണാതായത്. അമ്മയുടെ ഫോണുമായി കുട്ടി സ്‌കൂളിൽ എത്തിയതിനെ തുടർന്ന് സ്കൂൾ അധികൃതർ ഇതേക്കുറിച്ച് ചോദിക്കുകയും ഫോൺ പിടിച്ചുവയ്ക്കുകയും ചെയ്തിരുന്നു. അതിന്റെ മനോവിഷമത്തിൽ കുട്ടി മാറി നിന്നതാണെന്ന് പൊലീസ് അറിയിച്ചു.
കൊച്ചിയിൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർഥിനിയെ സുരക്ഷിതയായി കണ്ടെത്തി.
