2 വയസുകാരൻ  കളിക്കുന്നതിനിടെ തലയിൽ പാത്രം കുടുങ്ങി.

കോഴിക്കോട്: വീട്ടിലെ അടുക്കളയിൽ കളിക്കുന്നതിനിടയിൽ രണ്ട് വയസുകാരന്റെ തല അബദ്ധത്തിൽ പാത്രത്തിനുള്ളിൽ കുടുങ്ങി. തൂണേരി കോമത്ത്കണ്ടി ഷജീറിന്റെ മകൻ രണ്ട് വയസുകാരനായ ആദി യമാനാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെ 10.30ഓടെയാണ് സംഭവം. പാത്രം ഉപയോഗിച്ച് കളിക്കുന്നതിനിടയിൽ വീട്ടുകാരുടെ ശ്രദ്ധ മാറിയപ്പോൾ കുട്ടിയുടെ തല പാത്രത്തിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു. വീട്ടുകാർ ഏറെ ശ്രമിച്ചിട്ടും പാത്രം മാറ്റാൻ സാധിക്കാതെ വന്നതോടെ കുഞ്ഞിനെ നാദാപുരം അഗ്നിരക്ഷാ നിലയത്തിൽ എത്തിച്ചു. അഗ്നി രക്ഷാ സേനാംഗങ്ങൾ കട്ടർ ഉപയോഗിച്ച് പരിക്കുകളൊന്നും കൂടാതെ പാത്രം മുറിച്ചുമാറ്റി. പരിഭ്രമിച്ച് എത്തിയ ആദി തന്നെ രക്ഷപ്പെടുത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് നിറപുഞ്ചിരി നൽകിയാണ് അഗ്നിരക്ഷാ നിലയത്തിൽ നിന്ന് മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!