സിവിൽ പൊലീസ് ഓഫീസറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

വൈക്കം: പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃപ്പുണിത്തുറ പോലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥൻ ഉദയനാപുരം ഇത്തിപ്പുഴ കുറ്റിവേലിയിൽ രതീഷ് (46) നെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്‌ച വൈകിട്ടാണ് സംഭവം. ചായ ഉണ്ടാക്കുന്നതിനായി ഭാര്യ സമീപത്തെ കടയിൽ പാൽ വാങ്ങാൻ പോയ ശേഷം തിരികെ വീട്ടിൽ വന്നപ്പോഴാണ് സംഭവം കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഏതാനും ദിവസത്തെ അവധിയിലായിരുന്നു ഉദ്യോഗസ്ഥൻ. അച്ഛൻ പരേതനായ പവിത്രൻ, അമ്മ- വിലാസിനി. ഭാര്യ – രേഖ. മക്കൾ ശിവാനി, ശബരീനാഥ്. സംസ്ക്കാരം നാളെ (മെയ് 14) ബുധനാഴ്‌ച ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!