മലപ്പുറത്ത് സിനിമാ സ്റ്റൈൽ സ്പിരിറ്റ് വേട്ട; പിടികൂടിയത് 20,000 ലിറ്ററിലധികം.

മലപ്പുറം തിരൂരങ്ങാടിയിൽ വൻ സ്പിരിറ്റ് വേട്ട. സിനിമാസ്റ്റൈലിൽ കടത്തിയ 20,000 ലിറ്ററിലധികം സ്പിരിറ്റാണ് ബുധനാഴ്ച രാവിലെ പിടികൂടിയത്.

പാലക്കാട് എസ്.പി.യുടെ നേതൃത്വത്തിലുള്ള ഡാൻസഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കർണാടകയിൽ നിന്നെത്തിയ ചരക്ക് ലോറിയിലായിരുന്നു സ്പിരിറ്റ് കടത്ത്. ലോറിയുടെ ഡ്രൈവറെയും ക്ലീനറെയും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോ ഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!