പൂനെ: പൂനെയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ തന്നെ ശാരീരകമായി ഉപദ്രവിച്ച മദ്യപാനിയെ നേരിട്ട് സ്ത്രീ. ഷിർദിയിലെ സ്‌കൂളിൽ അധ്യാപികയായ സ്ത്രീ ഭർത്താവിനും കുട്ടിക്കും ഒപ്പമാണ് പൂനെയിൽ നിന്ന് ബസ്സ് കയറിയത്. ഒരു തവണ ഉപദ്രവിച്ചപ്പോൾ സ്ത്രീ മുന്നറിയിപ്പ് നൽകിയെങ്കിലും ഇയാൾ ഉപദ്രവം തുടരുകയായിരുന്നു. ഉടൻ സ്ത്രീ സീറ്റിൽ നിന്നെഴുന്നേറ്റ് ഇയാളെ കൈകാര്യം ചെയ്യുകയായിരുന്നു. ബസ് കണ്ടക്ടർ എത്തി പരിഹാരത്തിന് ഇടപെട്ടെങ്കിലും ബസ്സ് പൊലീസ് സ്റ്റേഷനിലേക്ക് വിടണമെന്ന് സ്ത്രീ ആവശ്യപ്പെട്ടു. തുടർന്ന് ശനിവർവാദയിലെത്തി ഇയാളെ പൊലീസിലേൽപ്പിച്ചു.
മദ്യപാനി ബസ്സിൽ വെച്ച് ഉപദ്രവിച്ചു: 26 തവണ കരണത്തടിച്ച് അധ്യാപിക.
