മഹാരാഷ്ട്രയിൽ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; പത്തുപേർ മരിച്ചു, നിരവധിപ്പേർക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയിൽ ബസ് നിയന്ത്രംവിട്ട് മറിഞ്ഞ് പത്തുപേർ മരിച്ചു. ഇരുപതിലധികം പേർക്ക് പരിക്കേറ്റു. ഗോന്ദിയ ജില്ലയിലെ ബിന്ദ്രവന ടോലയിലാണ് സംഭവം. മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ് ആണ് മറിഞ്ഞത്. ഭണ്ടാരയിൽനിന്ന് ഗോന്ദിയയിലേക്ക് പുറപ്പെട്ടതായിരുന്നു ബസ്. പരിക്കേറ്റവരെ ഗോന്ദിയ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽ ജീവൻ നഷ്ട‌മായവരുടെ കുടുംബങ്ങൾക്ക് പത്തുലക്ഷം രൂപയുടെ അടിയന്തര സഹായം നൽകാൻ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദെ ഗതാഗതവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!