ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മോഷണം; പ്രതികൾ പിടിയിൽ.

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണം പ്രതികൾ ഹരിയാനയിൽ പിടിയിൽ. ക്ഷേത്രത്തിലെ നിവേദ്യ ഉരുളിയാണ് അതീവ സുരക്ഷാ മേഖലയിൽ നിന്നും വ്യാഴാഴ്ച്ച മോഷ്ടിച്ചത്.

സി സി റ്റി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സ്ത്രീകൾ അടങ്ങിയ ഹരിയാനയിൽ നിന്നുള്ള സംഘത്തെ ഫോർട്ട് പോലീസ് പിടികൂടിയത്. ഇന്ന് ഉച്ചയോടുകൂടി ക്ഷേത്രത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.

ഗുരുതര സുരക്ഷാവീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും എന്നാണ് അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!