വാൽപ്പാറയിൽ 6 വയസ്സുകാരിയെ പുള്ളിപ്പുലി ആക്രമിച്ച് കൊന്നു.

തമിഴ്‌നാട് വാൽപ്പാറയ്ക്ക് സമീപം 6 വയസ്സുള്ള കുട്ടിയെ പുള്ളിപ്പുലി ആക്രമിച്ച് കൊന്നു.

വാൽപ്പാറയിലെ കേരള തമിഴ്‌നാട് അതിർത്തിയിലെ ഉഴേമല എസ്റ്റേറ്റിലാണ് സംഭവം. തേയിലത്തോട്ടത്തിലൂടെ അമ്മയോടൊപ്പം നടന്നു പോവുകയായിരുന്ന കുട്ടിയെ പുലി കടിച്ചെടുത്തുകൊണ്ടു പോവുകയായിരുന്നു.

ഝാർഖണ്ഡ് സ്വദേശിനി അപ്സര ഖാത്തൂനെയാണ് പുള്ളിപ്പുലി കടിച്ചുകൊന്നത്.

കുട്ടിയുടെ മൃതദേഹം സമീപത്തെ വനത്തോട് ചേർന്ന അതിർത്തിയിൽ നിന്നാണ് കണ്ടെത്തിയത്. മൃതദേഹം വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!