ഓമശ്ശേരി: റോഡിന് കുറുകെ കാറിന് മുന്നിലൂടെ ചാടിയപട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട കാർ സമീപത്തെ പറമ്പിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.
ഓമശ്ശേരി നീലേശ്വരം മാങ്ങ പോയിൽ പെട്രോൾ പമ്പിന് സമീപമാണ് സംഭവം.
ഫഫാസ് (25) സിൽസിന (28) എന്നിവർക്കാണ് പരുക്കേറ്റത്.കാറിൽ ഉണ്ടായിരുന്ന ആറുവയസ്സുകാരി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരുക്കേറ്റവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

