വിമാന യാത്രക്കാരനില്‍ നിന്നും നിരോധിത മരുന്നുകള്‍ പിടികൂടി

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്നും നിരോധിത ലഹരി മരുന്നുകള്‍ പിടികൂടി ഖത്തർ കസ്റ്റംസ്.

ലഗേജിനുള്ളില്‍ വാട്ടർ ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു നിരോധിത ലിറിക്ക മരുന്നുകള്‍ കണ്ടെത്തിയത്. 13,579 ഗുളികകള്‍ കണ്ടെത്തിയതായി ഖത്തർ കസ്റ്റംസ് ‘എക്സ്’ പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച വിഡിയോയില്‍ അറിയിച്ചു. വിമാനത്താവളത്തിലെ ബാഗേജ് ബെല്‍റ്റില്‍ നിന്ന് ലഗേജ് സ്വീകരിക്കുന്നതും തുടർന്ന് സ്കാനിങ്ങിന് വിധേയമാക്കുന്നതുമെല്ലാം വിഡിയോയിലുണ്ട്.

ലഹരിമരുന്നുകള്‍ ഉള്‍പ്പെടെ നിരോധിത വസ്തുക്കള്‍ രാജ്യത്തേക്ക് കടത്തരുതെന്ന ആവർത്തിച്ചുള്ള മുന്നറിയിപ്പിനിടെയാണ് ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കുന്നത്. ഏറ്റവും മികച്ച സാങ്കേതിക വിദ്യകളും ഉന്നത പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും യാത്രക്കാരന്റെ ശരീരഭാഷ ഉള്‍പ്പെടെ വിശകലന വിധേയമാക്കി കള്ളക്കടത്തുകള്‍ തടയാനുള്ള സംവിധാനങ്ങള്‍ ഹമദ് വിമാനത്താവളത്തില്‍ സജ്ജമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!