തിരുവനന്തപുരത്ത്: സംസ്ഥാനത്ത് ഓണത്തിന് മുൻപായി രണ്ട് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യുമെന്ന് ധനവകുപ്പ് അറിയിച്ചു. ഇത് രണ്ട് മാസത്തെ പെൻഷനും, ഒരു മാസത്തെ കുടിശികയും ഉൾപ്പെടും.
4,500 കോടി രൂപ അധിക കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയതോടെ സംസ്ഥാനത്തിന് ആശ്വാസം ലഭിച്ചു. ഡിസംബർ വരെയാണ് ഈ തുക മുൻകൂർ എടുക്കാൻ അനുമതി നൽകിയിരിക്കുന്നത്.
