ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അടുത്ത 12 മണിക്കൂറിനുള്ളില്‍ നിലവിലെ തീവ്ര ന്യുനമര്‍ദ്ദം ശക്തി നേടി ന്യുനമര്‍ദ്ദമായി മാറുമെന്നും, ഇതിന്റെ ഫലമായി സംസ്ഥാനത്ത് ശക്തമായ മഴ പെയ്യാനിടയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

അടുത്ത 7 ദിവസത്തേക്ക് കേരളത്തിലെ വ്യാപക പ്രദേശങ്ങളില്‍ നേരിയതോ ഇടത്തരം തോതിലുള്ളതോ ആയ മഴക്ക് സാധ്യതയുണ്ടെന്നും, സെപ്റ്റംബര്‍ 4 വരെ ചില ഇടങ്ങളില്‍ ശക്തമായ മഴ പെയ്യാനിടയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!