മദ്യലഹരിയില്‍ ഉറങ്ങിക്കിടന്ന മകനെ അച്ഛന്‍ കുത്തി കൊലപ്പെടുത്തി

കോഴിക്കോട് കൂടരഞ്ഞിയിൽ മദ്യ ലഹരിയിൽ ഒരാൾ തന്റെ മകനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ, അച്ഛൻ പൊലീസ് കസ്റ്റഡിയിലാണ്. പൂവാറന്തോട് സ്വദേശി ജോൺ ചെറിയാൻ എന്ന ബിജു, മകനായ ക്രിസ്റ്റിയെ (24) കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു.

ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഉറങ്ങിക്കിടന്ന ക്രിസ്റ്റിയെ, നെഞ്ചിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സ്ഥിരമായി മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കുന്ന വ്യക്തിയാണ് ജോൺ. ക്രിസ്റ്റിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. കൊലപാതകത്തെ തുടർന്നുള്ള അന്വേഷണത്തില്‍, തിരുവമ്പാടി പൊലീസ് ജോണിനെ കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!