കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത്?: തര്‍ക്കത്തിനൊടുവില്‍ സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്

ഇന്തോനേഷ്യയില്‍ യുവാവ് സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി

ഇന്തോനേഷ്യയിലെ തെക്കുകിഴക്കൻ സുലവേസി പ്രവിശ്യയിലെ മുന റീജൻസിയിൽ ജൂലൈ 24 -ന് വൃത്തികെട്ട സംഭവമുണ്ടായി. കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായതെന്ന തർക്കത്തെ തുടർന്ന് യുവാവ് സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി.

സുഹൃത്തായ കാദിർ മർകസിനെ വെട്ടിയത് ഡി.ആർ. എന്നറിയപ്പെടുന്നയാളാണ്. കാദിറിനെ മദ്യപിക്കാൻ ക്ഷണിച്ച പ്രതി, കുറച്ച്‌ മദ്യം അകത്ത് ചെന്നതോടെ കാദിറിനോട് ആ ചോദ്യം ചോദിക്കുകയായിരുന്നു. ഇതോടെയാണ് ഇരുവരും തമ്മില്‍ വലിയ രീതിയില്‍ തർക്കം ഉണ്ടാവിയത്.

വാക്‌പോര് അവസാനിപ്പിച്ച്‌ കാദിർ അവിടുന്ന് ഇറങ്ങിയെങ്കിലും, പ്രതി ബൈക്കിൽ പിന്തുടരുകയായിരുന്നു. ഉടനെ, കാദിറിനെ കയ്യിലുണ്ടായിരുന്ന പരമ്പരാഗത ആയുധം ഉപയോഗിച്ച്‌ വെട്ടി. അടുത്തുണ്ടായിരുന്നയാള്‍ പരിക്കേറ്റ കാദിറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും, സാരമായി പരിക്കേറ്റ കാദിർ മരിക്കുകയായിരുന്നു. ഡി.ആർ.നെ പോലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!