വയനാട്ടില്‍ ഉരുൾപൊട്ടലും കനത്ത മഴയും മൂലം അടച്ചിട്ടിരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും തുറന്നു. മഴയുടെ തോത് കുറവായതിനാലാണ് ഈ തീരുമാനം സ്വീകരിച്ചതെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു.
ഇപ്പോൾ തുറന്നിരിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മാനന്തവാടിയിലെ പഴശ്ശി പാര്‍ക്ക്, അമ്പലവയലിലെ എടക്കല്‍ ഗുഹ, പഞ്ചാരക്കൊല്ലിയിലെ പ്രിയദര്‍ശിനി ടീ എന്‍വിറോണ്‍സ് എന്നിവ വൈകിട്ട് 6.30 വരെയാണ് പ്രവര്‍ത്തിക്കുക.
സുല്‍ത്താന്‍ ബത്തേരിയിലെ ടൗണ്‍ സ്‌ക്വയര്‍, അമ്പലവയല്‍ വയനാട് ഹെറിറ്റേജ് മ്യൂസിയം, വൈത്തിരിയിലെ പൂക്കോട് തടാകം, കാവുംമന്ദം കര്‍ളാട് തടാകം, പുല്‍പ്പള്ളി പഴശ്ശി മ്യൂസിയം, കാരാപ്പുഴ ഡാം എന്നിവയും വൈകിട്ട് 6.30 വരെ പ്രവര്‍ത്തിക്കും.
പൂക്കോട് ‘എന്‍ ഊര്’ കേന്ദ്രം വയനാട്ടില്‍ ഓറഞ്ച് അല്ലെങ്കില്‍ റെഡ് അലര്‍ട്ട് ഇല്ലാത്ത ദിവസങ്ങളില്‍ മുന്‍കാല സമയക്രമം പാലിച്ചും പ്രവര്‍ത്തിക്കും.
