മാതാപിതാക്കള്‍ക്കൊപ്പം പോകാൻ താല്‍പര്യമില്ലെന്ന് കുട്ടി; 13കാരി സി ഡബ്ല്യൂ സിയുടെ സംരക്ഷണയില്‍ തുടരും

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി താല്‍ക്കാലികമായി ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റി (CWC) സംരക്ഷണത്തില്‍ തുടരുമെന്ന് CWC ചെയർപേഴ്‌സണ്‍ ഷാനിബ ബീഗം അറിയിച്ചു. കുട്ടി, മാതാപിതാക്കളോടൊപ്പം പോകാൻ താല്‍പര്യമില്ലെന്നും CWC യുടെ സംരക്ഷണത്തിലാണ് പഠിക്കാൻ ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു.

കുട്ടി വീടുവിട്ടിറങ്ങിയത് അമ്മ ജോലി ചെയ്യിപ്പിച്ചതിനാലും അടിച്ചതിനാലുമാണെന്ന് അവൾ വിശദീകരിച്ചുവെന്ന് ഷാനിബ ബീഗം മാധ്യമങ്ങളോട് പറഞ്ഞു. 

കുട്ടിയുമായി നടത്തിയ സംഭാഷണത്തിൽ, ട്രെയിനില്‍ മറ്റു പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും, കുട്ടിയ്ക്ക് അസാമിലേക്ക് പോകാൻ താല്‍പര്യമില്ലെന്നും, കേരളത്തിലാണ് തുടരാനാഗ്രഹിക്കുന്നതെന്നും വ്യക്തമായി. കുഞ്ഞിനും മാതാപിതാക്കള്‍ക്കും കൗണ്‍സിലിംഗ് നൽകുമെന്നും ഷാനിബ ബീഗം അറിയിച്ചു.

കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ക്കു കാണിച്ചു. വിശാഖപട്ടണത്തെ CWC യുടെ ഒബ്‌സർവേഷൻ ഹോമിൽ ആയിരുന്ന കുട്ടിയെ, ശനിയാഴ്ച കേരള പൊലീസിന് കൈമാറി. 37 മണിക്കൂറുകൾക്കുശേഷമാണ് 13കാരിയെ വിശാഖപട്ടണത്ത് കണ്ടെത്തിയത്.

കുട്ടി ട്രെയിനില്‍ കയറി അസാമിലേക്ക് പോകാൻ ശ്രമിക്കുകയായിരുന്നു, എന്നാൽ യാത്രക്കാരി പകർത്തിയ ചിത്രമാണ് അന്വേഷണത്തിന് നിർണായകമായത്, ഈ ചിത്രം പ്രചരിച്ചതോടെ കുട്ടിയെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും തിരയുകയായിരുന്നു. ഒടുവിൽ, വിശാഖപട്ടണത്ത് നിന്ന് കുട്ടിയെ കണ്ടെത്താൻ സാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!