സംസ്ഥാനത്തെ ഏറ്റവും വലിയ ഐടി തൊഴില്‍ മേള ‘റിബൂട്ട് 24’ ആഗസ്റ്റ് 17ന്

കോഴിക്കോട്: സംസ്ഥാനത്തെ ഏറ്റവും വലിയ ഐടി തൊഴിൽ മേളയായ ‘റീബൂട്ട് 24’ ആഗസ്റ്റ് 17 ചൊവ്വാഴ്ച കോഴിക്കോട് നടക്കും. 100 ലധികം കമ്പനികൾ പങ്കെടുക്കുന്ന ഈ മെഗാമേളയിൽ 1500 ലധികം തൊഴിലവസരങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഗവ. സൈബർപാർക്കും കാലിക്കറ്റ് ഫോറം ഫോർ ഇൻഫർമേഷൻ ടെക്നോളജി(കാഫിറ്റ്)യും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെൻററിലാണ് ‘റീബൂട്ട് 24’ നടക്കുന്നത്. Reboot 24 എന്ന ലിങ്കിലൂടെ സൗജന്യമായി തൊഴിൽ മേളയിൽ രജിസ്റ്റർ ചെയ്യാം.

മലബാറിലെ ഐടി അവസരങ്ങളെ തൊഴിൽ മേളയിലൂടെ പൂര്‍ണമായും ഉദ്യോഗാര്‍ഥികള്‍ക്ക് മുന്നിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് സൈബർപാർക്ക് ജനറൽ മാനേജർ വിവേക് നായർ പറഞ്ഞു. “ഐടി ഡെസ്റ്റിനേഷൻ എന്ന നിലയിൽ കോഴിക്കോട് ന്റെ വിഭവശേഷി ഐടി ആവാസവ്യവസ്ഥയ്ക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരം കൂടിയാണിത്,” എന്നും അദ്ദേഹം പറഞ്ഞു.

മുൻ വർഷങ്ങളിലും ആശാവഹമായ പ്രതികരണമാണ് തൊഴിൽ മേളയ്ക്ക് ലഭിച്ചതെന്ന് കാഫിറ്റ് പ്രസിഡന്‍റ് അബ്ദുള്‍ ഗഫൂര്‍ കെ വി പറഞ്ഞു. “തൊഴിൽ മേളയ്ക്ക് പുറമെ ബിടുബി (B2B) അവസരങ്ങളും ഉണ്ടാകും. ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ വാണിജ്യ ബന്ധങ്ങള്‍ തുറക്കുന്നതിന് വേണ്ടിയുള്ള സാധ്യതകളും മെഗാമേളയിൽ പരിശോധിക്കപ്പെടും,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗവ. സൈബർ പാർക്കിനൊപ്പം യു.എ. സൈബർ പാർക്ക്, കിൻഫ്ര ഐടി പാർക്ക്, ഹൈലൈറ്റ് ബിസിനസ് പാർക്ക് തുടങ്ങി വിവിധ പാർക്കുകളിൽ നിന്നുള്ള കമ്പനികളും മേളയിൽ പങ്കെടുക്കും. ഫ്യൂച്ചർ ലാബ്, കേരള നോളഡ്ജ് ഇക്കോണമി മിഷന്‍, ഇ-സ്റ്റോർ, ടിക്കറ്റ് ഫോർ ഇവന്‍റ്സ് തുടങ്ങിയവരും പരിപാടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!