കുവൈത്ത് സിറ്റി: രാജ്യത്ത് ആധുനിക ക്ലീനിങ് ഉപകരണങ്ങള്‍ സ്ഥാപിക്കുന്നു. ഇതിന്‍റെ ഭാഗമായിട്ട്, രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ കസ്റ്റം വേസ്റ്റ് ബിന്നുകളും ഇലക്‌ട്രിക് സ്വീപ്പറുകളും സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ മേല്‍നോട്ടത്തിലുള്ള ഈ പദ്ധതിയില്‍ സഹകരണ സംഘങ്ങള്‍, ശാഖകള്‍, പൊതുമാർക്കറ്റുകള്‍ എന്നിവക്ക് സമീപം ബിന്നുകള്‍ സ്ഥാപിക്കപ്പെടും. ശേഖരിച്ച വേർതിരിക്കപ്പെട്ട മാലിന്യം ദിവസവും മുനിസിപ്പല്‍ ലാൻഡ്ഫില്ലുകളിലേക്ക് കൊണ്ടുപോയി ശരിയായ സംസ്‌കരണത്തിനും പുനരുപയോഗത്തിനും വിധേയമാക്കും.
രാജ്യത്ത് ആധുനിക ക്ലീനിങ് ഉപകരണങ്ങള്‍ സ്ഥാപിക്കുന്നു
