സ്വന്തമായി യൂട്യൂബ് ചാനല്‍ ആരംഭിച്ച 12 മണിക്കൂറിനിടെ ഡയമണ്ട് പ്ലേബട്ടണ്‍ സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ‘യുആര്‍ ക്രിസ്റ്റ്യാനോ’ എന്ന ചാനല്‍ തുടങ്ങിയ 16 മണിക്കൂറിനുള്ളിൽ തന്നെ 14 മില്യൺ സബ്‌സ്‌ക്രൈബേഴ്‌സ് നേടുകയും ചെയ്തു.
ചാനല്‍ ആരംഭിച്ച് ഒന്നര മണിക്കൂറിനുള്ളിൽ 10 ലക്ഷം സബ്സ്‌ക്രൈബേഴ്‌സ് ഏറ്റവുമൈലാക്കുകയും, ഇതിന് പിന്നാലെ യൂട്യൂബിന്റെ ഗോൾഡ് പ്ലേ ബട്ടൺ ലഭിച്ചു. പിന്നീട്, മണിക്കൂറുകൾക്കുള്ളിൽ 10 മില്യൺ സബ്‌സ്‌ക്രൈബേഴ്‌സ് പിന്നിട്ടതോടെ ഡയമണ്ട് പ്ലേ ബട്ടണും ലഭിച്ചു.
താരത്തിന്റെ ചാനല്‍ ലക്ഷണകണക്കിന് ആളുകൾക്ക് സബ്‌സ്‌ക്രൈബ് ചെയ്യപ്പെടുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള വ്യക്തിയാണ് സി.ആര്‍.7. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ 917 മില്യൺ പേരാണ് താരത്തെ പിന്തുടരുന്നത്.
ഫുട്‌ബോളിനപ്പുറം, വിദ്യാഭ്യാസം, ബിസിനസ്, കുടുംബം, വെൽനെസ് എന്നിവയിലും കേന്ദ്രീകരിച്ചുള്ള വീഡിയോകൾ പങ്കുവയ്ക്കുമെന്നാണ് റൊണാള്‍ഡോയുടെ ആസൂത്രണം.
