മുന്നിലുള്ള വെല്ലുവിളികള്‍ ശക്തം; 96 മണിക്കൂര്‍ ഓക്‌സിജന്‍, സുനിതയെയും ബുച്ചിനെയും തിരികെ എത്തിക്കാന്‍ നാസ

നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ഇനിയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരേണ്ടിവരും. ഇരുവരെയും ഭൂമിയിൽ തിരിച്ചെത്തിക്കാൻ NASA വിവിധ മാർഗങ്ങൾ പരീക്ഷിച്ചുവെങ്കിലും, വെല്ലുവിളികൾ കാരണം ഇതുവരെ പരിഹാരം കണ്ടെത്താനായിട്ടില്ല.

സിഎന്‍ബിസിയുടെ റിപ്പോർട്ട് പ്രകാരം, മുൻ യു.എസ്. മിലിറ്ററി സ്പേസ് സിസ്റ്റം കമാൻഡർ റുഡി റിഡോൾഫ് വ്യക്തമാക്കിയത്, ഇവരെ തിരികെ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടാൽ, സുനിതയും വിൽമോറും 96 മണിക്കൂർ മാത്രം ഓക്‌സിജനുമായി ബഹിരാകാശത്ത് തന്നെ തുടരേണ്ടിവരുമെന്നാണ്.

ഭൂമിയിലേക്ക് തിരിച്ചെത്താനുള്ള സ്റ്റാര്‍ലൈനറിന്റെ ശ്രമത്തിന്‍റെ ഭാഗമായി, ത്രസ്റ്ററുകള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്ത സാഹചര്യം ഉണ്ടായാല്‍, പേടകം ഭൂമിയുടെ അന്തരീക്ഷത്തില്‍ നിന്ന് തെറിച്ച്‌ പഴയ ഭ്രമണപഥത്തിലേക്ക് മടങ്ങിപ്പോകും. ഇതുപോലെ, മറ്റു രണ്ട് പ്രശ്‌നങ്ങളെയും മുന്‍ കമാന്‍ഡര്‍ റുഡി റിഡോള്‍ഫ് ചൂണ്ടിക്കാട്ടുന്നു.

സ്താര്‍ലൈനര്‍ പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചെത്താനുള്ള ശ്രമം തകരാറിലാകുന്നതിന്‍റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് പേടകത്തിന്റെ തെറ്റായ വിന്യാസം. ഇത് കാരണം അവര്‍ക്ക് അനിശ്ചിത കാലത്തേക്ക് ബഹിരാകാശത്ത് തന്നെ തുടരേണ്ടിവരും. അതിനൊപ്പം, പേടകം കുത്തനെ ഭൂമിയിലേക്ക് പ്രവേശിക്കുന്നതിന് ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന അമിതമായ ഘര്‍ഷണം, താപം എന്നിവ കാരണം പേടകത്തിന്റെ ലോഹകവചം കത്തിയമരാനുള്ള അപകടവും രുഡി ചൂണ്ടിക്കാണിക്കുന്നു.

58 വയസുകാരിയായ സുനിത വില്യംസ് ബഹിരാകാശത്ത് കാഴ്ച പ്രശ്നങ്ങള്‍ നേരിടുന്നുവെന്നാണ് മറ്റൊരു റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ദീര്‍ഘനേരം മൈക്രോഗ്രാവിറ്റിയില്‍ കഴിയുന്നതിനാല്‍ ഈ പ്രശ്നം സൃഷ്ടിക്കപ്പെടുന്നതായി പറയപ്പെടുന്നു. സ്പേസ് ഫ്ലൈറ്റ് അസോസിയേറ്റഡ് ന്യൂറോ-ഓക്യുലാര്‍ സിന്‍ഡ്രോം എന്നറിയപ്പെടുന്ന ഈ അവസ്ഥ, ശരീരത്തിലെ ദ്രാവക വിതരണത്തെ ബാധിക്കുന്നതിലൂടെ, കാഴ്ച മങ്ങല്‍, കണ്ണിന്റെ ഘടനയിലെ മാറ്റങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും.

സ്റ്റാര്‍ലൈന്‍ എയര്‍ക്രാഫ്റ്റിന്റെ തകരാറുകൾ കാരണം, എട്ടു ദിവസം കൊണ്ട് ഭൂമിയിലേക്ക് തിരികെ എത്തേണ്ടിയിരുന്ന സുനിതയും സംഘവും രണ്ട് മാസമായി ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!