ക്രിയേറ്റീവ് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ ക്രിയേറ്റീവ് ക്രിട്ടിക്‌സ് 2024 ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രാവാസ ജീവിതത്തിന്റെ വെല്ലുവിളികളും അതിജീവനവും ചർച്ചചെയ്യുന്ന “ആടുജീവിതം” മികച്ച ചലച്ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ബ്ലെസി മികച്ച സംവിധായകനായി. “ആടുജീവിതത്തിലെ” നജീബിന്റെ വേഷം പ്രഥ്വിരാജിനെ മികച്ച നടനായി തെരെഞ്ഞെടുത്തപ്പോൾ, ഉർവശി, പാർവതി എന്നിവർ മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ടു. എ.ആര്‍. റഹ്മാൻ സംഗീതത്തിനും, റഫീഖ് അഹമ്മദ് ഗാനരചനയ്ക്കും, സുനിൽ കെ.എസ് ഛായാഗ്രഹണത്തിനും, റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനിനും പുരസ്കാരങ്ങള്‍ നേടി. “മഞ്ഞുമ്മല്‍ ബോയ്സ്” മികച്ച ജനപ്രിയ ചിത്രവും, “ദ സ്പോയില്‍സ്” മികച്ച സാമൂഹ്യ പ്രസക്തിയുള്ള ചിത്രവുമായി തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച നടന്‍ പൃഥ്വിരാജ്, ഉര്‍വശി, പാര്‍വതി മികച്ച നടിമാര്‍; ക്രിയേറ്റീവ് ക്രിട്ടിക്‌സ് 2024 ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
