പാലക്കാട്: തൂത്തുക്കുടിയിലേക്കുള്ള പുതിയ സർവീസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ് നാളെ വൈകീട്ട് 3.45 ന് പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപ്പി നിർവഹിക്കും. ഈ ചടങ്ങിൽ എറണാകുളം – ഹൗറ അന്ത്യോദയ എക്സ്പ്രസിന്റെ ആലുവയിലെ സ്റ്റോപ്പും ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 4.05 നു പാലക്കാട് നിന്നു പുറപ്പെടുന്ന പാലരുവി എക്സ്പ്രസ്, പിറ്റേന്നു രാവിലെ തൂത്തുക്കുടിയിലെത്തും. ഈ സർവീസ് തുടക്കത്തിൽ പുനലൂർ വരെയായിരുന്നു, പിന്നീട് ചെങ്കോട്ടയും രണ്ട് വർഷം മുമ്പ് തിരുനൽവേലിയും ഉൾപ്പെടുത്തിയിരുന്നു.
തിരുനൽവേലിയിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് തുറമുഖ പട്ടണമായ തൂത്തുക്കുടി. ഇവിടെ നിന്നു തിരുനൽവേലിക്ക് പാലരുവി നീട്ടണമെന്ന ആവശ്യത്തെ തുടർന്ന് സർവീസ് നീട്ടിയിട്ടുണ്ട്. തൂത്തുക്കുടിയിൽ നിന്നും കൂടുതൽ ചരക്കുകൾ ലഭ്യമാകുന്നതിനാൽ വരുമാന വർധനയും റെയിൽവേ
