ഭാര്യാ മാതാവിനെ യുവാവ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചുകൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: ഭാര്യാ മാതാവിനെ യുവാവ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ മരുമകന്‍ അറസ്റ്റില്‍ .

ആറ്റിങ്ങല്‍ കരിച്ചിയില്‍ രേണുക അപ്പാര്‍ട്ട്‌മെന്റ്‌സില്‍ താമസിക്കുന്ന തെങ്ങുവിളാകത്തു വീട്ടില്‍ പ്രീത(50)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ മകളുടെ ഭര്‍ത്താവ് വര്‍ക്കല മംഗലത്തുവീട്ടില്‍ അനില്‍ കുമാറി(40)നെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി പത്തരയ്ക്കാണ് സംഭവം. ഭാര്യയുടെ വീട്ടിലെത്തിയ അനില്‍ കുമാര്‍ ചുറ്റിക കൊണ്ട് ഭാര്യയുടെ മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു. പ്രീതയുടെ ഭര്‍ത്താവ് ബാബുവിനും ആക്രമണത്തില്‍ പരിക്കേറ്റു. പ്രതി ഭാര്യയുമായി പിണക്കത്തിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!