വീടിന്‍റെ പിറകില്‍ പ്രാക്ടീസ്, ഒറ്റക്ക് വഴിവെട്ടിവന്നവൻ; ചോപ്രയുമായി മുട്ടുന്നത് പാകിസ്താന്‍റെ അര്‍ഷാദ് നദീം

പാരിസ്: പാകിസ്താന് വേണ്ടി ഒളിമ്ബിക്സില്‍ ഏഴ് പേരാണ് മത്സരിക്കാനെത്തിയത്. അതില്‍ മൂന്ന് പേര് ഷൂട്ടിങ്ങിനും രണ്ട് പേര് സ്വിമ്മിങ്ങിനും രണ്ട് പേർ അത്ലെറ്റിക്സിനുമായിരുന്നു.

എന്നാല്‍ ഇവരെല്ലാവരും ഒരു മുന്നേറ്റം പോലും സൃഷ്ടിക്കാതെ ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായിരുന്നു. എന്നാല്‍ പാകിസ്താന്‍റെ എല്ലാ മെഡല്‍ പ്രതീക്ഷ‍യും ആ ഏഴാമത്തെ താരത്തിലാണ്. ജാവലിൻ ത്രോയുടെ ഫൈനലില്‍ പ്രവേശിച്ച അർഷാദ് നദീം.

ഇന്ത്യയുടെ ഗോള്‍ഡൻ ബോയ് നീരജ് ചോപ്രയോടൊപ്പം 12 പേര് ക്വാളിഫൈ ചെയ്ത ഫൈനലില്‍ ഈ പാകിസ്താൻ താരവും അണിനിരക്കുന്നുണ്ട്. കോമണ്‍വെല്‍ത്ത് നാഷണല്‍ ചാമ്ബ്യനായ നദീം ചോപ്രയുടെ അടുത്ത സുഹൃത്ത് കൂടെയാണ്. 90 മീറ്ററില്‍ കൂടുതല്‍ ദൂരത്തില്‍ ജാവലിൻ എറിഞ്ഞ ഒരേയൊരു ഏഷ്യൻ താരം നദീമാണ്. ക്രിക്കറ്റിനെ മാത്രം പ്രധാന സ്പോർട്ടായി കാണുന്ന പാകിസ്താൻ പോലെയൊരു രാജ്യത്തില്‍ നദീമിന്‍റെ നേട്ടങ്ങള്‍ അത്ഭുതമാണ്. അദ്ദേഹത്തിന്‍റെ ഫൈനലിലേക്കുള്ള ക്വാളിഫിക്കേഷൻ ഖനേവല്‍ വില്ലേജിലെ ആളുകള്‍ അത്രമേല്‍ ആഘോഷിക്കുന്നത് അതുകൊണ്ട് കൂടിയാവണം.

‘ആള്‍ക്കാർക്ക് അറിയില്ല അർഷദീപ് എങ്ങനെ ഇവിടെ വരെ എത്തിയതെന്ന്. തുടക്ക കാലത്ത് നാട്ടുകാരും കുടുംബക്കാരും ധാനം നല്‍കിയ പൈസയുമായാണ് അവൻ മറ്റ് സ്ഥലങ്ങളിലേക്ക് ട്രെയിനിങ്ങിനായും മത്സരങ്ങള്‍ക്കായും യാത്ര ചെയ്തത്,’ നദീമിന്‍റെ അച്ഛൻ പി.ടി.ഐയോട് പറഞ്ഞു. നീരജ് പോച്രയും മറ്റ് താരങ്ങളും വേറെ രാജ്യങ്ങളിലെല്ലാം പ്രാക്ടീസിനും ട്രെയിനിങ്ങിനുമായി പോകുമ്ബോള്‍ അർഷാദ് തന്‍റെ വീടിന്‍റെ പിന്നാമ്ബുറത്താണ് പ്രാകടീസ് ചെയ്തുകൊണ്ടിരുന്നത്. ഏറേ പ്രയാസപ്പെട്ട് രാജ്യത്തിന്‍റെ പിന്തുണ അധികമൊന്നമില്ലാതെ ഇവിടെ വരെ എത്തിയ താരമായ അർഷാദില്‍ ഒരുപാട് പ്രതീക്ഷയാണ് ആ രാജ്യത്തിലെ ജനങ്ങളിലും പാകിസ്താന്‍റെ പഞ്ചാബിലെ ഖനേവല്‍ എന്ന ഗ്രാമത്തിനുമുള്ളത്. 1992ന് ശേഷം ഒരു ഒളിമ്ബിക് മെഡല്‍ അർഷാദിലൂടെ പാകിസ്താൻ അണിയുമെന്ന പ്രതീക്ഷയിലാണ് അവർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!