ലഹരിക്കേസിൽ നടൻ ശ്രീകാന്ത് അറസ്റ്റിൽ.

മയക്കുമരുന്ന് കേസിൽ നടൻ ശ്രീകാന്തിനെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തതോടെ ഞെട്ടിയിരിക്കുകയാണ് തമിഴ് സിനിമാലോകം. തിങ്കളാഴ്ചയാണ് നുങ്കമ്പാക്കം പോലീസ് സ്റ്റേഷനിലെ വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ നടനെ അറസ്റ്റ് ചെയ്തത്. ഇപ്പോൾ ശ്രീകാന്തിന്റെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്.

നേരത്തേ അറസ്റ്റിലായ പ്രസാദ് എന്നയാളുമായുള്ള ബന്ധമുണ്ടെന്ന കണ്ടെത്തലിലാണ് നടനെ അറസ്റ്റ് ചെയ്തത്.

എഐഎഡിഎംകെ മുൻ നേതാവായ പ്രസാദിനെ ചെന്നൈയിലെ പബ്ബിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടാണ് പോലീസ് അറസ്റ്റ് ചെയ്ത‌ത്‌. തുടരന്വേഷണത്തിൽ ഇയാൾക്ക് മയക്കുമരുന്ന് ഇടപാടുണ്ടെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. പിന്നാലെയാണ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!