വയനാട് ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി നടൻ മൻസൂർ അലിഖാൻ. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം സംഭവത്തില്‍ അഗാധദുഃഖം രേഖപ്പെടുത്തിയത്.
ദുരന്തത്തിന്റെ ഇരകളെക്കുറിച്ച് സംസാരിക്കവെ കൈകൂപ്പി കരയുന്നതും വിഡിയോയില്‍ കാണാം.
”ജാതി, മതം, വംശം, ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, താഴ്ന്ന ജാതി, ഉയർന്ന ജാതി, സിനിമ, രാഷ്ട്രീയം, ഭരണാധികാരികള്‍, അധഃസ്ഥിതർ, അവസരവാദികള്‍, വിവാഹം, ബന്ധം അങ്ങനെ ഒന്നുമില്ല.. പ്രകൃതി.. പ്രകൃതിയാണ് എല്ലാം..ഇവിടെ മനസ്സുലയ്ക്കുന്ന ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്. ഒരു കുടുംബം മുഴുവൻ മണ്ണില്‍ കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു. അതിദാരുണമായ ദുരിതമാണ് വയനാട്ടിലേത്. മറുവശത്ത്, റോക്കറ്റുകളും മിസൈലുകളും എറിഞ്ഞ് കെട്ടിടങ്ങളും നഗരങ്ങളും പട്ടണങ്ങളും നശിപ്പിക്കുന്ന മനുഷ്യരും ഭരണാധികാരികളും. ഒന്ന് ഓർക്കുക, എല്ലാം പ്രകൃതിയാണ്.” എന്നായിരുന്നു മൻസൂർ അലിഖാൻ വിഡിയോയില്‍ പറഞ്ഞത്.
