കാസർകോട്:
കളിക്കുന്നതി നിടെ ഒരുവയസും രണ്ട് മാസവും പ്രായമായ പെൺകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. മഞ്ചേശ്വരം കടുബാറിലെ കെ.എ. ഹാരിസ് ഖൈറുന്നിസ ദമ്പതികളുടെ
മകൾ ഫാത്തിമ്മയാണ് മരിച്ചത്.
സ്വന്തം വീട്ടിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ ബക്കറ്റിൽ നിറച്ച് വെച്ചിരുന്ന വെള്ളത്തിൽ വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെ ങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഞ്ചേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
കളിക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസുള്ള കുഞ്ഞ് മരിച്ചു.
