തിരുവനന്തപുരം : ഔദ്യോഗിക സന്ദർശനവേളയില്‍ മുഖ്യമന്ത്രിക്കു പൊലീസ് നല്‍കുന്ന ഗാർഡ് ഓഫ് ഓണർ തനിക്ക് വേണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പൊലീസ് മേധാവി റാവാഡ എ.ചന്ദ്രശേഖറെ നേരിട്ടറിയിച്ചു.

ഗസ്റ്റ് ഹൗസിനു മുന്നിലും മറ്റും പൊലീസ് ഉദ്യോഗസ്ഥർ നിരന്നുനിന്ന് മുഖ്യമന്ത്രിയെ സ്വാഗതം ചെയ്യുന്ന ചടങ്ങാണിത്. പോലീസ് സേനയിൽ ഉദ്യോഗസ്ഥരുടെ ക്ഷാമം നേരിടുമ്പോള്‍ ആചാരപരമായ ചടങ്ങുകള്‍ക്കു സേനാംഗങ്ങളെ നിയോഗിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. തന്റെ വാഹനവ്യൂഹത്തില്‍ എസ്കോർട്ടും പൈലറ്റും മാത്രം മതിയെന്നു മുഖ്യമന്ത്രി അടുത്തിടെ ഡിജിപിക്കു നിർദേശം നല്‍കിയിരുന്നു.
