കിഫ്‌ബി ഒരു പ്രത്യേക സാമ്രാജ്യം : മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം : ധനകാര്യ വകുപ്പിനെ നോക്കുക്കുത്തിയാക്കി കാര്യങ്ങൾ ഒന്നും അറിയിക്കാതെ പ്രവർത്തിക്കുന്ന ഒരു പ്രത്യേക സാമ്രാജ്യമായി കിഫ്‌ബി മാറിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ കുറ്റപ്പെടുത്തി. വരുമാനം ഉണ്ടാക്കുന്ന ഒരു പദ്ധതിയും കിഫ്‌ബി മുഖേന നടപ്പിലാക്കിയിട്ടില്ല. കിഫ്ബിയെ വലിയൊരു പ്രതിഭാസമായി അവതരിപ്പിച്ചതുകൊണ്ട് സംസ്ഥാനത്തിന് എന്ത് ഗുണമാണുണ്ടായതെന്നും അദ്ദേഹം ചോദിച്ചു.

പ്രാദേശിക സന്തുലിതാവസ്ഥ ഒട്ടും പരിഗണിക്കാതെയാണ് കിഫ്‌ബി ഫണ്ട് വിനിയോഗിച്ചത്. ഇതിലൂടെ വിവിധ ജില്ലകളില്‍ പണം ചെലവഴിച്ചതില്‍ വലിയ അസമത്വം രൂപപ്പെട്ടുവെന്നും, വികസന കാര്യങ്ങളില്‍ മുൻ സർക്കാരിന്റെ നയങ്ങള്‍ പൂർണ പരാജയമായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

error: Content is protected !!