കേരളത്തിലും താമരകൾ വിരിഞ്ഞു

തിരുവനന്തപുരം : കേരളത്തിലെ രാഷ്ട്രിയ സമ വായ്ക്യങ്ങളെ ഞെട്ടിച്ചുകൊണ്ട് മൂന്ന് താമരകൾ വിരിഞ്ഞു. നേമം കഴക്കൂട്ടം, ചാത്തന്നൂർ,മണ്ഡലങ്ങളിലാണ് നാടകിയമായ ഇഞ്ചോടിച്ചു പോരാട്ടത്തിനൊടുവിൽപൂർണ്ണ ശോഭയോടെ താമരകൾ വിരിഞ്ഞത്. കഴക്കൂട്ടത്ത് നടന്ന ഇഞ്ചോടിഞ്ച് മത്സരത്തില്‍ വി മുരളിധരൻ വിജയിച്ചു.

167 വോട്ടുകള്‍ക്കാണ് എതിർ സ്ഥാനാർഥിയായ മുതിർന്ന സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രനെ വി മുരളീധരൻ തോല്‍പ്പിച്ചത്.
അതേസമയം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ പരാജയപ്പെടുത്തി രാജീവ് ചന്ദ്രശേഖറും

, ചാത്തന്നൂരില്‍ സിപിഐയുടെ ആര്‍ രാജേന്ദ്രനെ പരാജയപ്പെടുത്തി ബി ബി ഗോപകുമാറും വൻ വിജയം കരസ്ഥമാക്കി.

ബിജെപിയെ സംബന്ധിച്ച് കേരളം പോലൊരു സംസ്ഥാനത്ത് ഇത് ഒരു ചരിത്ര നേട്ടം കൂടിയാണ്.മത്സരിച്ച പല മണ്ഡലങ്ങളിലും വൻ മുന്നേറ്റമാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഴ്ചവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!