സി പി എമ്മിനെ ഞെട്ടിച്ച്‌ ടി കെ ഗോവിന്ദന്‍     പാര്‍ട്ടി വിട്ടു

കണ്ണൂർ : സി പി എമ്മിനെ ഞെട്ടിച്ച്‌ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന്‍ പാര്‍ട്ടി വിട്ടതായി വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.

സി പി എമ്മില്‍ ഇപ്പോള്‍ നടക്കുന്നത് കേട്ടു കേള്‍വിയില്ലാത്ത പ്രവണതകളാണെന്നും ആറ് പതിറ്റാണ്ടോളം നീണ്ട സി പി എമ്മിനൊപ്പമുള്ള രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്നും വാർത്താസമ്മേളനത്തില്‍ അദ്ദേഹം തുറന്നടിച്ചു. തളിപ്പറമ്പില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും യു ഡി എഫ് പിന്തുണ നല്‍കിയാല്‍ സ്വീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പാർട്ടിക്കുള്ളില്‍ വലിയ അനീതിയാണ് നടക്കുന്നതെന്നും സഖാവ് പിണറായി വിജയൻ ഇത്തരം കാര്യങ്ങള്‍ക്ക് എങ്ങനെ കൂട്ടുനില്‍ക്കുന്നു എന്ന് മനസ്സിലാകുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് ടി കെ ഗോവിന്ദൻ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്.

പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പില്‍ വി കുഞ്ഞികൃഷ്‌ണൻ പറഞ്ഞ കണക്കാണ് സത്യമെന്നും, ടി ഐ മധുസൂദനൻ തട്ടിപ്പിന്റെ സംശയ നിഴലിലുള്ള എംഎല്‍എ ആണെന്നും,മധുസൂദനനെയും പി കെ ശ്യാമളയെയും ആസൂത്രിതമായി സ്‌ഥാനാർത്ഥികളാക്കിയെന്നും സിപിഎമ്മില്‍ ധാർമ്മികത ഇല്ലാത്ത നിലപാടെന്നും ഗോവിന്ദൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!