കാക്കനാട് ആക്രിക്കടയിൽ വൻ തീപ്പിടിത്തം;  സമീപവാസികളെ ഒഴിപ്പിച്ചു.

കൊച്ചി : കാക്കനാട് വാഴക്കാലയിൽ ആക്രിക്കടയിൽ വൻ തീപ്പിടിത്തം. ജനവാസ മേഖലയിലാണ് അഗ്നിബാധയുണ്ടായത്. തൃക്കാക്കരയിൽ നിന്നുള്ള രണ്ട് യൂണിറ്റ് അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു.

ചെമ്പുമുക്കിലുള്ള ആക്രി ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്. ഫ്രിഡ്ജും പെയിന്റ് ബക്കറ്റുൾപ്പടെയുള്ള ആക്രി സാധനങ്ങളും ഗോഡൗണിൽ ഉണ്ടായിരുന്നു. ഇവ പൊട്ടിത്തെറിക്കുന്ന ശബ്ദത്തിനൊപ്പം കനത്ത  പുക ഉയർന്ന് പരിസരം മുഴുവൻ വ്യാപിച്ചിരിക്കുകയാണ്. സമീപവാസികളെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു.

വാഹനം എത്തിപ്പെടാൻ സാധിക്കാത്തയിടത്താണ് അപകടം ഉണ്ടായത്. അതിനാൽ തന്നെ ഫയർഫോഴ്സിനും പരിസരത്തേക്ക് എത്താൻ സാധിക്കാത്തതിനാൽ വലിയ പൈപ്പുകൾ വലിച്ചാണ് തീയണയ്ക്കാൻ സാധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!